സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 മരണം കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4478 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ
നിലവിൽ 60,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. 5439 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 340 പേർ ഉറവിടം അറിയാത്തവരാണ്.
29 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 74,352 സാമ്പിളുകളാണ് പരിശോധിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.