ഒ.ടി.ടി റിലീസ് ചെയ്യുന്ന ദൃശ്യം 2 പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിലിം ചേംബര്‍ നിലപാട് തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ദൃശ്യം 2 ഒ.ടി.ടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി.
നേരത്തെ ഒ.ടി.ടി റിലീസ് ചെയ്ത ചിത്രങ്ങള്‍ പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു.
ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളിലും റിലീസ് ചെയ്യാമെന്ന് നിര്‍മാതാക്കളോ താരങ്ങളോ കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ ആഗ്രഹം മാത്രമാണെന്നായിരുന്നു ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞത്.
നേരത്തെ വിവിധ അഭിമുഖങ്ങളില്‍ ഒ.ടി.ടി റിലീസിന് പിന്നാലെ തിയേറ്ററുകളില്‍ ദൃശ്യം 2 റിലീസ് ചെയ്‌തേക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെ പിന്നാലെയാണ് മോഹന്‍ലാലിന്റെ പരാമര്‍ശം തള്ളി ഫിലിം ചേംബര്‍ രംഗത്ത് എത്തിയത്.
The Best Online Portal in Malayalam