വയനാട്ടിൽ ഗെയ്റ്റ് ദേഹത്ത് വീണ് 2 വയസുകാരന് ദാരുണാന്ത്യം

കമ്പളക്കാട്:കമ്പളക്കാട് ടൗണിന് സമീപം താമസിക്കുന്ന കൊളങ്ങോട്ടില്‍ ഷാനി ബിന്റേയും, അഷീദയുടേയും മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് നിരക്കി മാറ്റുന്ന രീതിയില്‍ ഘടിപ്പിച്ചിരുന്ന ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.

Read More

രമേഷ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിലേക്ക്

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്ന വാര്‍ത്തകള്‍ വരവേയാണ് രമേഷ് പിഷാരടിയുടേയും ഇടവേള ബാബുവിന്റേയും കോണ്‍ഗ്രസ് പ്രവേശനം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തില്‍ രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസ് പ്രവേശനം നേടിയേക്കും. നേരത്തെ മേജര്‍ രവിയും എശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. താന്‍ നേരത്തേ കോണ്‍ഗ്രസുകാരന്‍ ആയിരുന്നെന്ന് ഇടവേള…

Read More

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥഥലങ്ങൾ

വെള്ളമുണ്ട: സെക്ഷനിലെ പീച്ചങ്കോട്, നടക്കല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: സെക്ഷനിലെ കൊച്ചേട്ടന്‍കവല, അരിച്ചാലില്‍ കവല എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ: സെക്ഷനിലെ പിണങ്ങോട്, മൂരികാപ്പ്, ചൂളപ്പുറം, അത്തിമൂല, മുതിരപ്പാറ, കൂടഞ്ഞേരിക്കുന്ന്, പിണങ്ങോട്കുന്ന് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും….

Read More

രാജ്യത്തെ കൊവിഡ് കേസുകളിൽ കേരളം രണ്ടാം സ്ഥാനത്ത്; കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം

രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലും കേരളത്തിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തിനും മഹാരാഷ്ട്രക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. ഒന്ന് യുകെ വകഭേദമാണ്. ഇതിൽ 187 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക വകഭേദവും മൂന്നാമത്തേത് ബ്രസീൽ…

Read More

വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്;150 പേര്‍ക്ക് രോഗമുക്തി ,എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (16.02.21) 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തവർ ഉൾപ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25538 ആയി. 23647 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുൽത്താൻ ബത്തേരി,മാനന്തവാടി, മുള്ളൻകൊല്ലി 14…

Read More

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ്, 18 മരണം; 5439 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 മരണം കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4478 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ നിലവിൽ 60,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. 5439 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 340 പേർ ഉറവിടം അറിയാത്തവരാണ്. 29 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 74,352…

Read More

സിനിമ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത ഒ.ടി.ടി റിലീസിന് ശേഷം ദൃശ്യം 2 തിയേറ്ററുകളില്‍ റിലീസ് ചെയ്യും ; ലിബര്‍ട്ടി ബഷീർ

ഒ.ടി.ടി റിലീസ് ചെയ്യുന്ന ദൃശ്യം 2 പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിലിം ചേംബര്‍ നിലപാട് തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ദൃശ്യം 2 ഒ.ടി.ടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഒ.ടി.ടി റിലീസ് ചെയ്ത ചിത്രങ്ങള്‍ പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളിലും റിലീസ് ചെയ്യാമെന്ന് നിര്‍മാതാക്കളോ താരങ്ങളോ കരുതുന്നുണ്ടെങ്കില്‍…

Read More

കനയ്യകുമാർ ജെഡിയുവിലേക്കെന്ന റിപ്പോർട്ടുകൾ; അനാവശ്യ പ്രചാരണമെന്ന് സിപിഐ

സിപിഐ ദേശീയ നേതാവും ജെഎൻയു മുൻ വിദ്യാർഥി നേതാവുമായ കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ നിഷേധിച്ച് സിപിഐ. അനാവശ്യ പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുപ്പക്കാരനായ അശോക് ചൗധരിയുമായി കനയ്യകുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ ജെഡിയുവിൽ ചേരുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചത്. പൊതുവിഷയങ്ങൾ ഉന്നയിക്കാനാണ് കനയ്യ അശോക് ചൗധരിയെ കണ്ടതെന്ന് ഡി രാജ പറയുന്നു. കനയ്യക്കും സിപിഐയിലെ മുതിർന്ന നേതാക്കൾക്കുമിടയിൽ അഭിപ്രായ…

Read More

മാണി സി കാപ്പനുമായി രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് എം എം ഹസൻ

ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കാപ്പൻ മൂന്ന് സീറ്റ് ആവശ്യപ്പെട്ടുവെന്നത് മാധ്യമവാർത്തകൾ മാത്രമാണ്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ശേഷം കാപ്പനുമായി സീറ്റ സംബന്ധിച്ച ചർച്ച നടത്തും. മാണി സി കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ദേശിച്ചതെന്നും ഹസൻ പറഞ്ഞു

Read More

ഡോളർ കടത്ത് കേസ്: യൂനിടാക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ഡോളർ കടത്ത് കേസിൽ ലൈഫ് മിഷനുമായി ബന്ധമുള്ള യൂനിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ്. മറ്റ് നാല് പ്രതികളിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ലൈഫ് മിഷനിൽ സന്തോഷ് ഈപ്പൻ മറ്റ് പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്വപ്‌ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റ്…

Read More