ഡോളർ കടത്ത് കേസിൽ ലൈഫ് മിഷനുമായി ബന്ധമുള്ള യൂനിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ്. മറ്റ് നാല് പ്രതികളിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
ലൈഫ് മിഷനിൽ സന്തോഷ് ഈപ്പൻ മറ്റ് പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
സ്വപ്‌ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റ് അക്കൗണ്ടന്റ് ഖാലിദ്, എം ശിവശങ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതിൽ ഖാലിദിനെ ഒഴിച്ച് മറ്റെല്ലാവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേർ കേസിൽ പ്രതികളാകുമെന്നാണ് കസ്റ്റംസ് പറയുന്നത്.