രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലും കേരളത്തിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തിനും മഹാരാഷ്ട്രക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. ഒന്ന് യുകെ വകഭേദമാണ്. ഇതിൽ 187 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക വകഭേദവും മൂന്നാമത്തേത് ബ്രസീൽ വകഭേദവുമാണ്.