രാജ്യത്തെ 61 ശതമാനം പ്രതിദിന കൊവിഡ് കേസുകളും 6 സംസ്ഥാനങ്ങളില്‍ നിന്ന്; മുന്നില്‍ കേരളം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ 60.72 ശതമാനം പ്രതിദിന രോഗികളും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 44,489 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതില്‍ 6,491 ഉം കേരളത്തില്‍ നിന്നായിരുന്നു. മഹാരാഷ്ട്ര 6,159, ഡല്‍ഹി 5,246, പശ്ചിമ ബംഗാള്‍ 3,528, രാജസ്ഥാന്‍ 3,285, ഉത്തര്‍പ്രദേശ് 2,035 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം.

 

രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 60.5 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയവയാണ് ഈ സംസ്ഥാനങ്ങള്‍. ഡല്‍ഹിയിലാണ് കൂടുതല്‍ മരണങ്ങള്‍ നടന്നത്, 99 പേര്‍. മഹാരാഷ്ട്ര, 65, പശ്ചിമ ബംഗാള്‍ 51 എന്നിങ്ങനെയാണ് മറ്റുള്ളവ.