വയനാട്ടിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും
സർക്കാർ നിയമനങ്ങളിൽ വയനാട് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു നവംബർ 27ന് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും.PSC വഴിയുള്ള നിയമനങ്ങളിൽ സർക്കാർ വയനാട് ജില്ലയിലെ യുവജനങ്ങളെ തഴയുകയാണെന്ന് LGS റാങ്ക് ഹോൾഡർമാർ പറയുന്നു. നിരവധി പരീക്ഷകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ലാതെ നിയമനങ്ങളുടെ വിഷയത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. കാലാവധി കഴിയാൻ വെറും 6 മാസം മാത്രമുള്ള 1780 പേരുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക്…