വയനാട് ജില്ലയില്‍ ഇന്ന് (26.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 129 പേര് രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10152 ആയി. 8503 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം. നിലവില്‍ 1221 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 581 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ സ്വദേശികളായ 28 പേര്, നെന്മേനി 23 പേര്, ബത്തേരി 18 പേര്, മുട്ടില്‍ 15 പേര്, കല്‍പ്പറ്റ 11 പേര്, മാനന്തവാടി, മൂപ്പൈനാട് 9 പേര് വീതം, പുല്‍പ്പള്ളി 8 പേര്, പടിഞ്ഞാറത്തറ 7 പേര്, വൈത്തിരി 6 പേര്, മീനങ്ങാടി, വെങ്ങപ്പള്ളി 3 പേര് വീതം, കോട്ടത്തറ, പൂതാടി, മേപ്പാടി 2 പേര് വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*129 പേര്‍ക്ക് രോഗമുക്തി*
മൂപ്പൈനാട് സ്വദേശികളായ 7 പേര്, പുല്പള്ളി, കണിയാമ്പറ്റ 6 വീതം, എടവക 5 പേര്, മേപ്പാടി 4 പേര്, നെന്മേനി, മുട്ടില്‍, പൊഴുതന, കല്‍പ്പറ്റ, ബത്തേരി 3 പേര് വീതം, നൂല്‍പ്പുഴ, അമ്പലവയല്‍, പനമരം 2 പേര് വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, മാനന്തവാടി, തവിഞ്ഞാല്‍, വൈത്തിരി, കോട്ടത്തറ ഓരോരുത്തരും, മലപ്പുറം, ആലപ്പുഴ, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 71 പേരുമാണ് രോഗമുക്തി നേടിയത്.