ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 11 പൈസ കൂടി 81.70 രൂപയായി. ഡീസലിന് 21 പൈസ ഉയർന്ന് 71.62 രൂപയായി. ബുധനാഴ്ച രാജ്യത്ത് ഇന്ധന വില ഉയർന്നിരുന്നില്ല.
തുടർച്ചയായ അഞ്ച് ദിവസം വില ഉയർത്തിയ ശേഷമാണ് ബുധനാഴ്ചയിലെ വർധന ഒഴിവാക്കിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് 64 പൈസയും ഡീസലിന് 1.16 രൂപയുമാണ് വർധിച്ചത്.