Headlines

‘വിൽപ്പന നടത്തിയിട്ടില്ല’ ;പുസ്തക വിവാദത്തിൽ പ്രസാധകരുടെ വിശദീകരണം പങ്കുവെച്ച് എം.എം. നരവനെ

പുസ്തക വിവാദത്തിൽ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ എക്സ് പോസ്റ്റ്‌ പങ്കുവച്ച് കരസേനാ മുൻ മേധാവി ജനറൽ എം എം നരവനെ. അംഗീകാരമില്ലാത്ത പുസ്തകത്തിൻറെ പകർപ്പുകൾ പ്രസിദ്ധീകരിച്ചിട്ടോ, വിൽപ്പന നടത്തിയിട്ടോ ഇല്ലെന്ന വിശദീകരണമാണ് പങ്കുവെച്ചത്. ആത്മകഥയുമായി ബന്ധപ്പെട്ട് നരവനെയുടെ ആദ്യ പ്രതികരണമാണിത്. എന്നാൽ പുസ്തകം വാങ്ങിയത് ആമസോണിൽ നിന്നാണെന്നാണ് കോൺഗ്രസിന്റെ അവകാശ വാദം.പുസ്തകം ഓൺലൈനിൽ വാങ്ങാനുള്ള വിവരങ്ങൾ എംഎം നരവനെ തന്നെ പങ്കുവച്ചിരുന്നു എന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങളിൽ ഒരു മറുപടിയും എം എം നരവനെ നൽകിയിട്ടില്ല. പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കും മുൻപ് ചോർന്നതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, പുസ്തകവുമായി ബന്ധപ്പെട്ട് പാർലമെൻറ്റിന് അകത്തും പുറത്തും വലിയ രീതിയിലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു.