Headlines

‘ശബരിമലയിലെ കൊടിമര പുനർനിർമാണം; കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ട്’; അന്വേഷണത്തെ സ്വാഗതം ചെയ്ത് അജയ് തറയിൽ

ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു അറ്റകുറ്റപ്പണി. കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ പറഞ്ഞു.പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ തന്നെ ചോദ്യം ചെയ്യാനാണ് നീക്കമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ….

Read More

‘രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; ജി സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. ട്വന്റിഫോറിന്റെ ‘ഫോർ ദ പീപ്പിൾ’ അഭിമുഖ പരിപാടിയിലാണ് ജി സുധാകരന്റെ പ്രതികരണം.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ നിന്ന്…

Read More

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള? 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നൽകി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് വാങ്ങിയത് 9.16 കിലോ സ്വർണമായിരുന്നു. സംഭാവനയായി കിട്ടിയത് 412 ഗ്രാമും ലഭിച്ചു. ചലച്ചിത്ര താരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും നൽകി.20176ലാണ് കൊടിമര പുനഃപ്രതിഷ്ഠ നടക്കുന്നത്. 2016ലാണ് സ്വർണം വാങ്ങുന്ന നടപടി പൂർത്തിയാക്കിയത്….

Read More

കെ പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി; വക്കീൽ നോട്ടീസയച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. ഉദയഭാനു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി വക്കീൽ നോട്ടീസയച്ചു. തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ആന്റോ ആന്റണിക്കെതിരെ കെ പി ഉദയഭാനുവിന്റെ ആരോപണം.സമൂഹമാധ്യമത്തിലൂടെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ ഉദയഭാനു നടത്തിയെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. ഉദയഭാനു ശ്രമിച്ചത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തണമെന്നും…

Read More

തീരുവ 19 ശതമാനമാക്കി കുറച്ചു; അമേരിക്ക-ബംഗ്ലാദേശ് വ്യാപാര കരാർ നിലവിൽ വന്നു

അമേരിക്കയും ബംഗ്ലാദേശും തമ്മിൽ വ്യാപാര കരാർ നിലവിൽ വന്നു. ബംഗ്ലാദേശിനുള്ള പകരം തീരുവ 19 ശതമാനമാക്കി കുറച്ച് അമേരിക്ക. അമേരിക്കയിൽ നിർമ്മിച്ച സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ചില തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും നികുതി രഹിത പ്രവേശനവും അനുവദിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക കഴിഞ്ഞ ഏപ്രിലിൽ 37 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ തീരുവ 20 ശതമാനമായി കുറച്ചിരുന്നു.ആഗോള തുണി വിതരണ ശൃംഖലയിൽ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ചുവടുവയ്പാണ് കരാർ എന്ന്…

Read More

ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകർ അടക്കം 6 സാക്ഷികളെ ഉൾപ്പെടുത്തി.ഒരു വർഷം മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നവംബർ 6ന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയുടെ സ്ക്രീനിങ്ങിനിടെ കുറ്റകൃത്യം നടന്നെന്നാണ് പരാതി. ഹോട്ടൽ മുറിയിൽവെച്ച് ലൈംഗികാതിക്രമം…

Read More

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്: അന്വേഷണത്തിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും; കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. 2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലൻസിന് നിർദേശം നൽകിയിരുന്നു. കേസെടുക്കണമെങ്കിൽ തുടർ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്വർണക്കൊളള അന്വേഷിക്കുന്ന പ്രത്യേക…

Read More

നാടെങ്ങും മുന്നണി ജാഥകൾ; വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും, എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടരും

വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും. കൽപ്പറ്റ: തെരഞ്ഞെടുപ്പ് ചൂടേറ്റി നാടെങ്ങും മുന്നണി ജാഥകൾ. വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും. ജോസ് കെ മാണിയുടെ മധ്യമേഖല പര്യടനം കോട്ടയം-ഇടുക്കി അതിർത്തിയിലും നടക്കും. പ്രതിപക്ഷ നേതാവ് വി…

Read More

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.ട്വന്റി 20 ലോകകപ്പിന്റെ നല്ല നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി. പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള…

Read More