കർഷക പ്രക്ഷോഭത്തിന്റെ ചൂട് ശരിക്കുമറിഞ്ഞ് ബിജെപി. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുൻസിപ്പൽ കോർപറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. 35 വർഷത്തിന് ശേഷം ഭട്ടിൻഡ കോർപറേഷൻ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു
മോഹ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ കോർപറേഷനുകളിലാണ് കോൺഗ്രസ് വിജയിച്ചത്. മൊഹാലിയിലേത് നാളെ ഫലം പ്രഖ്യാപിക്കും. 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്
ശിരോമണി അകാലിദൾ എട്ടിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ബിജെപി ചിത്രത്തിൽ പോലുമില്ലാതെയായി. കനത്ത പ്രതിഷേധത്തെ തുടർന്ന് ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാർഥികളെ പോലും നിർത്താനായിരുന്നില്ല. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിനും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ സംഭവിച്ചത്