രാജ്യത്ത് തുടർച്ചയായ പത്താം ദിവസം ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 1.45 രൂപയും ഡീസലിന് 2.70 രൂപയുമാണ് വർധിച്ചത്
കൊച്ചിയിൽ പെട്രോൾ വില 89.70 രൂപയായി. ഡീസൽ വില 84.32 രൂപയിലെത്തി. തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില വർധിച്ചിട്ടും പെട്രോൾ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത്. വില വർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്