Headlines

തകർന്നടിഞ്ഞ് ഇന്ത്യൻ മുന്നേറ്റ നിര; ലീഡ്‌സ് ടെസ്റ്റിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു

 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ വൻ തകർച്ചയിലേക്ക്. 56 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഓപണർ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു

സ്‌കോർ നാല് റൺസ് ആയപ്പോഴേക്കും ഒരു റൺസെടുത്ത പൂജാരയെയും സ്‌കോർ 21ൽ വെച്ച് ഏഴ് റൺസെടുത്ത കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. രഹാനെയാണ് ഒടുവിൽ പുറത്തായത്. 18 റൺസാണ് രഹാനെയുടെ സമ്പാദ്യം

15 റൺസുമായി രോഹിത് ശർമ ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്‌സൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റോബിൻസൺ ഒരു വിക്കറ്റെടുത്തു.