സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ തകർച്ചയിലേക്ക്. മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എന്ന നിലയിലാണ്. 96ന് 2 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് നായകൻ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, പൂജാര എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്
രവീന്ദ്ര ജഡേജയും അശ്വിനുമാണ് ക്രീസിൽ. സ്‌കോർ 195ൽ നിൽക്കെയാണ് റിഷഭ് പന്തും പൂജാരയും പുറത്തായത്. 36 റൺസെടുത്ത പന്തിന് ഹേസിൽവുഡ് പുറത്താക്കുകയായിരുന്നു. നാല് ബോളുകൾക്ക് പിന്നാലെ പൂജാരയെ കമ്മിൻസും വീഴ്ത്തി. 50 റൺസാണ് പൂജാരയുടെ സമ്പാദ്യം. നേരത്തെ രഹാനെ 22 റൺസിനും വിഹാരി 4 റൺസിനും പുറത്തായിരുന്നു.
ഇന്ത്യ ഇപ്പോഴും ഓസീസ് സ്‌കോറിനേക്കാൾ 143 റൺസ് പിന്നിലാണ്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 338 റൺസാണ് എടുത്തത്. ചായക്ക് മുമ്പുള്ള സെഷൻ വരെയെങ്കിലും പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു തോൽവിയാണ്.