59 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം അപ്രത്യക്ഷമായി

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ശനിയാഴ്ച പറന്നുയർന്ന സിർവിജയ വിമാനം അപ്രത്യക്ഷമായി. പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. മൂവായിരം മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്ന ശേഷമാണ് റഡാറിൽ നിന്ന ഇത് അപ്രത്യക്ഷമായത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും സിർവിജായ വിമാന അധികൃതർ അറിയിച്ചു. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.    

Read More

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുന്നത്. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്‌സിൻ നൽകും. മൂന്ന് കോടി ആരോഗ്യപ്രവർത്തകരെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരും അമ്പത് വയസ്സിൽ താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടി പേർക്ക് വാക്‌സിൻ നൽകും. വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം…

Read More

വയനാട് ‍ജില്ലയിൽ 213 പേര്‍ക്ക് കൂടി കോവിഡ്;139 പേര്‍ക്ക് രോഗമുക്തി ,211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (9.1.21) 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18608 ആയി. 15870 പേര്‍ ഇതുവരെ രോഗമുക്തരായി….

Read More

സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കൊവിഡ്, 22 മരണം; 5424 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂർ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂർ 182, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 50…

Read More

ലഡാക്കിൽ ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികൻ പിടിയിൽ

കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ അതിർത്തി കടന്ന ചൈനിസ് സൈനികൻ പിടിയിൽ. ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് സൈനികനെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം വഴിതെറ്റിയാണ് ചൈനീസ് സൈനികൻ ഇന്ത്യൻ അതിർത്തി കടന്നതെന്നാണ് സൂചന. ഇയാളെ ഇന്നോ നാളെയോ തിരിച്ചയക്കും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലം ലഡാക്കിൽ അതിർത്തി തെറ്റി വന്ന ചൈനീസ് സൈനികൻ പിടിയിലായിരുന്നു.

Read More

മൂന്നു കുട്ടികളുള്ള മാതാപിതാക്കൾക്ക്​ 74 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ

ജനസംഖ്യ കുത്തനെ ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ ഒരു പട്ടണത്തിലാണ്​ കുഞ്ഞ്​ ജനിക്കുന്ന കുടുംബ​ത്തെ കാത്ത്​ ഞെട്ടിക്കുന്ന ഓഫറുള്ളത്​. ഗ്യോങ്​സാങ്​ പ്രവിശ്യയുടെ തലസ്​ഥാനമായ ചാങ്​വണ്‍ ഗ്രാമത്തില്‍ ചുരുങ്ങിയത്​ മൂന്നു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്​ സര്‍ക്കാര്‍ വെറുതെ നല്‍കുക ഒരു ലക്ഷം ഡോളറാണ്​ (ഏകദേശം 74 ലക്ഷം രൂപ). പട്ടണത്തിലെ പുതിയ നയപ്രകാരം പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഭരണകൂടം വക 92,000 ഡോളര്‍ വായ്​പയും നല്‍കും. തുക തിരിച്ചടക്കുമ്പോഴാണ് ​കുഞ്ഞ്​ പിറന്നവര്‍ക്ക്​ ഇരട്ടി മധുരമാകുക. തുകയുടെ മുഴുവന്‍ പലിശയയും പൂര്‍ണമായി ഇളവു…

Read More

55 വർഷത്തിന് ശേഷം മുഖ്യാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡൽഹി: 1966 ന് ശേഷം രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയില്ല. 2021 ലെ ആഘോഷ ചടങ്ങുകൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിൻ്റെ ഭീക്ഷണിയെ തുടർന്ന് രാജ്യം വീണ്ടും അടച്ചിട്ടതിനെ തുടർന്ന് എത്താനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചറിയിക്കുകയായിരുന്നു. 1966 ജനുവരി 11ന് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി മരിച്ചതിനെ തുടർന്നാണ് മുമ്പ് ഇത്തരമൊരു സ്ഥിഥി വിശേഷമുണ്ടായത്. ഇന്ദിരാഗാന്ധി പകരക്കാരിയായി അധികാരമേറ്റതും റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് ജനുവരി…

Read More

ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറൻ്റ്

ബാഗ്ദാദ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറൻ്റ്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2020 ജനുവരിയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ടാണ് നടപടി. ഈ ആക്രമണത്തിൽ ഇറാഖ് സൈനിക മേധാവിയായിരുന്ന ജനറൽ ഖാസിം സുലൈമാനി, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻ്റർ ആയിരുന്ന അബു മഹ്ദീൻ മുഹന്ദിൻ എന്നിവരുടെ കൊലപാതക്കളുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഇറാഖ് കോടതിയുടെ അറസ്റ്റ് വാറൻ്റ്. അബു മഹ്ദിയുടെ കുടുംബാംഗളുടെ മൊഴി രേഖപ്പെടുത്തിയിന് ശേഷമാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.

Read More

വി എസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു. ഇതിന് മുന്നോടിയായി ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. കവടിയാറിലേക്കുള്ള മകന്റെ വീട്ടിലേക്കാണ് വി എസ് മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ വി എസ് തീരുമാനിക്കുകയായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയാനാണ് തീരുമാനം ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വി എസ് പൊതുപരിപാടികളിൽ ഇപ്പോൾ പങ്കെടുക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം വിട്ടു നിൽക്കുകയാണ്.

Read More

മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറെന്ന് മോദി

കൊവിഡിനെതിരെ രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും രോഗമുക്തി നിരക്കുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒന്നല്ല, രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കൊവിഡ് വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ തയ്യാറാണ് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പോയവർഷം വിദേശത്ത് ഇന്ത്യൻ വംശജർ വെല്ലുവിളികളെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പിപിഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റർ മുതലായ…

Read More