കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ അതിർത്തി കടന്ന ചൈനിസ് സൈനികൻ പിടിയിൽ. ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് സൈനികനെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം
വഴിതെറ്റിയാണ് ചൈനീസ് സൈനികൻ ഇന്ത്യൻ അതിർത്തി കടന്നതെന്നാണ് സൂചന. ഇയാളെ ഇന്നോ നാളെയോ തിരിച്ചയക്കും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലം ലഡാക്കിൽ അതിർത്തി തെറ്റി വന്ന ചൈനീസ് സൈനികൻ പിടിയിലായിരുന്നു.