കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ ആളില്ലാ ചെറുവിമാനം(ഡ്രോൺ) ഇന്ത്യൻ സേന വെടിവെച്ചിട്ടു. രാവിലെ എട്ട് മണിയോടെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിലാണ് സംഭവം
ചൈനീസ് നിർമിത ഡ്രോണാണ് വെടിവെച്ചിട്ടത്. ഇന്ത്യൻ അതിർത്തി കടന്നതോടെയാണ് ഇവ തകർത്തതെന്ന് ബി എസ് എഫ് അറിയിച്ചു. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ സുരക്ഷാ വിന്യാസം വർധിപ്പിച്ചിരുന്നു.