കാശ്മീർ അതിർത്തിയിൽ പൂഞ്ചിൽ പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ, കിർണി, ദാഗ്വാർ സെക്ടറുകളിലാണ് പാക് സേന വെടിയുതിർത്തത്.
മോർട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ കരസേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.
റജൗറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.