പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത, ഒന്നാമത് എത്താൻ ഡൽഹി; ടോസ് കാപിറ്റൽസിന്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ കാപിറ്റൽസ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. മുംബൈ ഇന്ത്യൻസിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായാണ് ഡൽഹി ഇന്നിറങ്ങുന്നത്.

 

അതേസമയം പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനായാണ് കൊൽക്കത്തയുടെ ശ്രമം. 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി അവർ നാലാം സ്ഥാനത്താണ്. മുംബൈയും ഡൽഹിയും ആർ സി ബിയും ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

കൊൽക്കത്ത ടീം: ശുഭം ഗിൽ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ഇയാൻ മോർഗൻ, ദിനേശ് കാർത്തിക്, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൺ, കമലേഷ് നാഗർകോടി, പ്രദീഷ് കൃഷ്ണ, വരുൺ ചക്രവർത്തി

ഡൽഹി ടീം: അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, മാർകസ് സ്റ്റോണിസ്, ഷിംറോൺ ഹേറ്റ്‌മേയർ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, കഗീസോ റബാദ, തുഷാർ ദേശ്പാണ്ഡെ, ആൻ റിച്ച് നോർക്കിയ