പഞ്ചാബിന് നിർണായകം: ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. അതേസമയം ടൂർണമെന്റിൽ നിന്നും പുറത്തായ ചെന്നൈ പഞ്ചാബിന്റെ വഴി മുടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

13 കളികളിൽ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. 13 കളികളിൽ നിന്ന് പത്ത് പോയിന്റാണ് ചെന്നൈക്കുള്ളത്. ഇന്ന് ജയിച്ചാൽ പഞ്ചാബിന് 14 പോയിന്റുമായി പ്ലേ ഓഫ് സാധ്യത വർധിപ്പിക്കാം. തോറ്റാൽ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും പ്രതീക്ഷകൾ

 

ചെന്നൈ ടീം: ഫാഫ് ഡുപ്ലസി, റിതുരാജ് ഗെയ്ക്ക് വാദ്, അമ്പട്ടി റായിഡു, എം എസ് ധോണി, നാരായൺ ജഗദീശൻ, സാം കരൺ, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, ഷാർദൂൽ താക്കൂർ, ലുങ്കി എൻഗിഡി, ഇമ്രാൻ താഹിർ

പഞ്ചാബ് ടീം: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, മൻദീപ് സിംഗ്, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ജയിംസ് നീഷാം, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി