ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍…

Read More

പഞ്ചാബിന്റെ വഴി മുടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്; 9 വിക്കറ്റിന്റെ തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. പഞ്ചാബിനെ ഒമ്പത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. നിർണായക മത്സരത്തിനിറങ്ങിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈ 7 പന്തുകൾ ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു ഓപണർമാരായ റിതുരാജ് ഗെയ്ക്ക് വാദിന്റെയും ഡുപ്ലസിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഡുപ്ലസി 34 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും…

Read More

8511 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 89,675 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂർ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂർ 548, കാസർഗോഡ് 170 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

സംസ്ഥാനത്ത് പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈൻമെന്റ് സോൺ വാർഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാർഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 671 ഹോട്ട് സ്പോട്ടുകളാണുള്ളത്….

Read More

വയനാട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 132 പേര്‍ക്ക് രോഗമുക്തി, 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (01.11.20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 132 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7161 ആയി. 6274 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 50 മരണം. നിലവില്‍ 837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 364 പേര്‍ വീടുകളിലാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84),…

Read More

ചെന്നൈക്കെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ; ദീപക് ഹൂഡക്ക് അർധ സെഞ്ച്വറി

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവൻ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ദീപക് ഹൂഡയുടെ അർധ സെഞ്ച്വറിയാണ് പഞ്ചാബിനെ തുണച്ചത്.   കെ എൽ രാഹുൽ 29 റൺസും മായങ്ക് അഗർവാൾ 26 റൺസുമെടുത്തു. ക്രിസ് ഗെയിൽ പക്ഷേ പരാജയപ്പെട്ടു. നിർണായക മത്സരത്തിൽ അദ്ദേഹം 12 റൺസിന് പുറത്തായി. ദീപക് ഹൂഡ 30 പന്തിൽ…

Read More

ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് ബീനീഷിനെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ദിവസമാണ് ഇ ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നാല് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതും. ഇന്നലെ ബിനീഷിനെ 10 മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു   ഇന്നലെ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. തുടർന്ന് വിൽസൻ ഗാർഡൻ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.  

Read More

ജോലി ലഭിച്ചതിന് നേര്‍ച്ചയായി നല്‍കിയത് സ്വന്തം ജീവന്‍; അസി. ബാങ്ക് മാനേജരുടെ കടുംകൈ

ജോലി ലഭിച്ചതിന് പിന്നാലെ യുവാവ് അത്മഹത്യ ചെയ്തു. ജോലി ലഭിച്ചതിന് നേര്‍ച്ചയായിയാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍(32) ആണ് വിചിത്രമായ കാരണത്താല്‍ ജീവന്‍ വെടിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഈ നേര്‍ച്ച നേര്‍ന്നിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഇയാള്‍ അത് വെളിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീന്‍ ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍പ്പാളത്തില്‍ എത്തി രാത്രിയോടെ ട്രെയിനിന് മുന്നില്‍ ചാടിയത്….

Read More

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്‌ക്ക്; അവാര്‍ഡ് സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയയ്‌ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സമൂഹം നല്‍കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Read More