ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് ബീനീഷിനെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാം ദിവസമാണ് ഇ ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നാല് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതും. ഇന്നലെ ബിനീഷിനെ 10 മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു

 

ഇന്നലെ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. തുടർന്ന് വിൽസൻ ഗാർഡൻ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.