മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ എസിപി കെ ലാൽജി കുഴഞ്ഞുവീണു. അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് നേരത്തെ സംഘർഷത്തിൽ കലാശിച്ചിരുന്നു
ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് മഹാരാജാസ് കോളജിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മാറ്റി മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.