പി സി ജോർജിനെയും പിസി തോമസിനെയും യുഡിഎഫിൽ ഉൾപ്പെടുത്തില്ലെന്ന് ഹസൻ

പി സി ജോർജിനെയും പി സി തോമസിനെയും യുഡിഎഫിൽ ഉൾപ്പെടുത്തില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇരുവരും ഇപ്പോഴും എൻഡിഎയുടെ ഭാഗമാണെന്നും ഹസൻ പ്രതികരിച്ചു. നേരത്തെ പിസി ജോർജും പിസി തോമസും യുഡിഎഫ് പ്രവേശനത്തിനായി ശ്രമിച്ചിരുന്നു

പെരുന്ന എൻ എസ് എസ് ആസ്ഥാനം സന്ദർശിക്കുകയായിരുന്നു ഹസൻ. യുഡിഎഫ് കൺവീനർ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദർശനമാണെന്നും എൻഎസ്എസുമായി ഊഷ്മള ബന്ധമാണുള്ളതെന്നും ഹസൻ പറഞ്ഞു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരും ഹസനൊപ്പമുണ്ടായിരുന്നു.