കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇനി ഇടതുപക്ഷത്തോടൊപ്പം. ഏറെക്കാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. എം പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയത്. ആത്മാഭിമാനം അടിയറവ് വെച്ച് മുന്നോട്ടുപോകാനാകില്ല. എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചക്ക് പോലും കോൺഗ്രസ് തയ്യാറായില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം നടന്നു.
യുഡിഎഫിൽ നിന്ന് ചതിയും അനീതിയും നേരിട്ടു. വർഗീയതയെ ചെറുക്കുന്നത് എൽ ഡി എഫ് മാത്രമാണ്. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുന്നതെന്നും ജോസ് കെ മാണി അറിയിച്ചു. 38 വർഷത്തിന് ശേഷമാണ് കേരളാ കോൺഗ്രസ് മുന്നണി മാറ്റത്തിന് തയ്യാറാകുന്നത്