നയൻതാര നിഴലിന്റെ സെറ്റിൽ; ചാക്കോച്ചന്റെ നായികയായി ഇതാദ്യം

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴൽ’ ചിത്രത്തിന്റെ സെറ്റിൽ നയൻസ് കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. നയൻതാരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ലൗ ആക്ഷൻ ഡ്രാമ’ ആയിരുന്നു നയൻതാരയുടെ അവസാനത്തെ മലയാള സിനിമ. ആൻറോ…

Read More

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി വിധി പറയാനായി മാറ്റി. യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയതെന്നതിന്…

Read More

ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. കെ സി എയുടെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് മാറ്റില്ല. കേസ് എടുത്താൽ മാത്രം നടപടിയെടുക്കാനാകില്ലെന്നാണ് ചട്ടമെന്ന് കെസിഎ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്.  

Read More

ഇന്ന് സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ആകെ മരണം 1457 ആയി

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 53,981 സാമ്പിളുകൾ; 64 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…

Read More

വയനാട് ‍ജില്ലയിൽ 90 പേര്‍ക്ക് കൂടി കോവിഡ്;109 പേര്‍ക്ക് രോഗമുക്തി ,88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.10.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 360 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി…

Read More

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690…

Read More

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു…

Read More

ഐഎസ്എൽ ഫിക്‌സ്ചർ പുറത്തിറങ്ങി; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻബഗാനും തമ്മിൽ

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ ഫിക്‌സ്ചർ പുറത്തിറക്കി. നവംബർ 20നാണ് മത്സരം ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നുംതാരമായിരുന്ന സന്ദേശ് ജിങ്കൻ ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. നവംബർ 26ന് നോർത്ത് ഈസ്റ്റ് യൂനൈറ്റഡിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം നവംബർ 27ന് ഐഎസ്എല്ലിലേക്ക് എത്തിയ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ വരും. ആദ്യ 11 റൗണ്ടുകളിലെ ഫിക്‌സ്ചർ ആണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാദിവസം…

Read More

വിവിധ സ്‌ക്കോളര്‍ഷിപ്പ് അപേക്ഷകളുടെ അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ അവസാന തിയ്യതി നീട്ടി. നവംബര്‍ 30 വരെയാണ് നീട്ടി നല്‍കിയത്. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഉത്തരവ് ബാധകമാണ്. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍: പുതിയ രജിസ്‌ട്രേഷനും പുതുക്കലും…

Read More