തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ അവസാന തിയ്യതി നീട്ടി. നവംബര്‍ 30 വരെയാണ് നീട്ടി നല്‍കിയത്. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഉത്തരവ് ബാധകമാണ്.
പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍: പുതിയ രജിസ്‌ട്രേഷനും പുതുക്കലും നവംബര്‍ 30 വരെ