ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ ഫിക്‌സ്ചർ പുറത്തിറക്കി. നവംബർ 20നാണ് മത്സരം ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും.
ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നുംതാരമായിരുന്ന സന്ദേശ് ജിങ്കൻ ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. നവംബർ 26ന് നോർത്ത് ഈസ്റ്റ് യൂനൈറ്റഡിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം
നവംബർ 27ന് ഐഎസ്എല്ലിലേക്ക് എത്തിയ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ വരും. ആദ്യ 11 റൗണ്ടുകളിലെ ഫിക്‌സ്ചർ ആണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാദിവസം രാത്രി ഏഴരക്ക് കളി തുടങ്ങും. ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങളുണ്ടാകും. ഗോവയിൽ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് ഇത്തവണ ഐഎസ്എൽ നടക്കുക.