ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. കെ സി എയുടെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ്

ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് മാറ്റില്ല. കേസ് എടുത്താൽ മാത്രം നടപടിയെടുക്കാനാകില്ലെന്നാണ് ചട്ടമെന്ന് കെസിഎ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്.