മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തോളം പ്രവർത്തകരാണ് മതിൽ ചാടി ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ ശ്രമിച്ചത്.
പ്രവർത്തകരെ കന്റോൺമെന്റ് ഗേറ്റിന് മുന്നിൽവെച്ച് പോലീസ് തടഞ്ഞിരുന്നു. മുദ്രവാക്യം വിളികളുമായി നിന്ന പ്രവർത്തകർ പിന്നീട് ഗേറ്റും മതിലും ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.