കോഴിക്കോട് പോക്‌സോ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നേതാവും കാമരാജ് കോൺഗ്രസ് ഭാരവാഹിയുമായ തിരുവള്ളൂർ മുരളിയെയാണ് അറസ്റ്റ് ചെയ്തത്. 2020 നവംബറിൽ 12 വയസ്സുകാരിയെ കാറിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്
പരാതിയെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇയാൾ തിരികെയെത്തിയെന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.