ഇന്ത്യയ്ക്ക് സഹായം നീട്ടി സൗദി; ഓക്‌സിജനും സിലിണ്ടറുകളും എത്തിക്കും

  റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. റിയാദിലെ ഇന്ത്യൻ എംബസിയാണ് ചിത്രങ്ങൾ സഹിതം ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും എംബസി ട്വീറ്റിൽ വ്യക്തമാക്കി. ദമാമിൽ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്‌സിജനും എത്തിക്കുക….

Read More

കോവിഡ് വാക്‌സിനേഷൻ; വയോജനങ്ങള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍: ആരോഗ്യ മന്ത്രി

  ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നൽകി. ഏപ്രില്‍ 21ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് (https://www.cowin.gov.in ) നടക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം. ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം…

Read More

സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചർച്ചയായിരുന്നു

Read More

കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

  കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഹോട്ടൽ, റെസ്റ്റോറൻ്റ്, തട്ടുകട, ബേക്കറി എന്നിവയിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണം കർശനമാക്കുന്നതിന് ജില്ലാ പോലീസ്…

Read More

സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റിയതായി ക​ട​യു​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു

സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റിയതായി ക​ട​യു​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു. റേ​ഷ​ന്‍ ക​ട​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ അഞ്ച് വ​രെ​യു​മാ​യി പു​ന​ക്ര​മീ​ക​രി​ച്ചു. പു​തി​യ സ​മ​യ​ക്ര​മം തിങ്കളാഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രും. കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് സ​മ​യ​മാ​റ്റ​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.    

Read More

വാക്‌സിൻ വേണോ പണം വേണം; 18 വയസിന് മുകളിലുള്ളവർ വാക്‌സിന് പണം നൽകണം

  ന്യൂ ഡെൽഹി: 18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക. കേന്ദ്ര…

Read More

സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം: യു.പി മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

  മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. യു.എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി…

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം

മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.പനിയും ശ്വാസംമുട്ടലും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    

Read More

വയനാട് ജില്ലയിൽ 659 പേർക്ക് കൂടി കോവിഡ്:199 പേർക്ക് രോഗമുക്തി

വയനാട് ജില്ലയിൽ ഇന്ന് 659 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 199 പേർ രോഗമുക്തി നേടി. 657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36406 ആയി. 29576 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6027 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 5479 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവർ* ബത്തേരി സ്വദേശികൾ 53 പേർ, അമ്പലവയൽ 51 പേർ, എടവക 50 പേർ,…

Read More

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ…

Read More