സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം മാറ്റിയതായി കടയുടമകളുടെ സംഘടന അറിയിച്ചു. റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയുമായി പുനക്രമീകരിച്ചു.
പുതിയ സമയക്രമം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. കാര്‍ഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അറിയിച്ചു.