സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഒരു കുടുംബത്തിലെ 8പേർക്കടക്കം 11പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഒരു കുടുംബത്തിലെ 8പേർക്കടക്കം 11പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസമാണ് കല്ലൂർ സ്വദേശികളായ ഇവർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കം വിപുലമായതിനാൽ കല്ലൂർ ടൗൺ മൈക്രോ കണ്ടയിൻമെന്റ്് സോണായി പ്രഖ്യാപിക്കുകയും ടൗൺ അടക്കുകയും ചെയ്തു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഒരു കുടുംബത്തിലെ എ്ട്ട് പേർക്കും മറ്റ് മൂന്നുപേർക്കുമടക്കം 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ക കല്ലൂർ ടൗണിലെ ഒരു ഹോട്ടലിലെ രണ്ട് ജീവനക്കാർക്കും മറ്റൊരാൾക്കുമാണ് എട്ട് പേരെകൂടാതെ രോഗംസ്ഥിരീകരിച്ചവർ. ഇവർക്ക് വ്യാപകമായ സമ്പർക്കം ഉണ്ടന്ന്് ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് കല്ലൂർ ടൗൺ മൈേ്രക കണ്ടെയിൻമെന്റായി കളക്ടർഉത്തരവാകുകയും ഇതോടെ ടൗൺ പൂർണ്ണമായും അയ്ക്കുകയും ചെയ്തു. നിലവിൽ ടൗണിനെ പുറമെ നൂൽപ്പുഴയിൽ രണ്ട് കോളനികളും മൈക്രോ കണ്ടയിൻമെന്റാണ്. നിലവിൽ ഇതുവരെ നൂൽപ്പുഴ എഫ് എച്ച് സിക്ക് കീഴിൽ 126 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 88 പേർക്ക് രോഗമുക്തരായി. രണ്ട് പേർ മരണപ്പെടകയും ചെയ്തു. നിലവിൽ 36 പേർ ചികിൽസയിലുണ്ട്.