മേപ്പാടി / ദുബായ്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ, സാമൂഹിക, സാമ്പത്തീക, സാംസ്കാരിക, വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളർച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലെ അഴിയാകുരുക്കുകൾ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന്റെ പൂർത്തീകരണംകൂടിയാകും ഈ പാതയെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് മേപ്പാടി കള്ളാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്ന പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു ജന പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ
