
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള 2 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്ന് വിദഗ്ധ സംഘം അറിയിച്ചു. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഗുരുതരാവസ്ഥയിലായ ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ മകൻ മരിച്ചത്. കഴിഞ്ഞ 28…