സുൽത്താൻ ബത്തേരി: നൂൽ്പ്പുഴ പഞ്ചായത്ത് പരിധിയിൽ ഉറവിടമറിയാത്ത് രണ്ട് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗ ലക്ഷണം കണ്ടെത്തിയവരുമായി നേരിട്ട് സമ്പർക്കം വന്ന 12 പേരെയും, സെക്കണ്ടറിതലത്തിലുള്ള 68പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 12 പേരുടെയും ശ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. പഞ്ചായത്തിലെ പതിനാല് പതിനേഴ് വാർുഡകുളിലെ താമസക്കാർക്കാണ് നിലവിൽ രോഗം സ്ഥിരികീരിച്ചിരിക്കുന്നത്. ഇവർ ഈ മാസം 11, 16 തീയ്യതികളിൽ നൂൽ്പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സന്ദർശിച്ചതിനാലും, മറ്റു പ്രദേശങ്ങളുമായി സമ്പർക്കപുലർത്തിയതിനാലും പഞ്ചായത്തിലെ 14 മുതൽ 17 വരെയുള്ള വാർഡുകൾ കണ്ടെയ്‌മെന്റ് സോണാക്കി കഴിഞ്ഞദിവസം ജില്ലാഭരണ കൂടം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വാർഡുകളിലേക്കും തിരിച്ചുമുള്ള യാത്ര നിയന്ത്രിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ പ്രധാന പാതകളുമായി ബന്ധപ്പെട്ട് റോഡുകൾ പൊലിസ് അടച്ചു.
നിലവിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്‌മെന്റ് സോണാക്കിയ നാലുവാർഡുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാഴാഴ് വിവര ശേഖരണം നടത്തി. രോഗം സ്ഥിരീകരിച്ച രണ്ട പേരുടെയും വീടും പരിസരവും ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുനശീകരണം നടത്തി. അഞ്ചു ടീമുകളായണ് ആരോഗ്യവകുപ്പ് വിവര ശേഖരണം നടത്തിയത്. ഈ വാർഡുകളിൽ എന്തെങ്കിലും അസുഖമുള്ളവർ ഉണ്ടങ്കിൽ അവർക്ക് ടെലിമെഡിസിനലൂടെ ചികിൽസ നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കൊവിഡ് 19 രോഗ വ്യാപനം കൂടുന്ന സംസ്ഥാനങ്ങളായി കർണ്ണാടക, തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ നൂൽ്പ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ റാൻഡം ടെസ്റ്റുനടത്തിയിരുന്നു. ഇതിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. എന്നാൽ ഇപ്പോൾ പോസറ്റീവ് ആയ രണ്ട് പേരും അന്ന് പരിശോധന നടത്തിയിരുന്നില്ല.