സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കാൻ തിരുമാനമായി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഫോറൻസിക് സർജനായി സ്ഥലം മാറിപോയതോടെ ഇവിടെ പകരം ഡോക്ടറില്ലായിരുന്നു. ഡോക്ടറുടെ അഭാവം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഡോക്ടറെ നിയമിക്കാൻ മന്ത്രി തീരുമാനമെടുത്തത്. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന സർജൻ ഉടൻ ചാർജെടുക്കുമെന്നാണ് അറിയുന്നത്.