ചീരാൽ: നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ കുമാരി ആര്യ സി വേലായുധൻ ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴ്സ് പൂർത്തീകരിക്കാനും സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു. ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങൾ ഹാരമണിയിച്ചു. യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബത്തേരി നിയോചക മണ്ഡലം വൈസ് പ്രസിഡന്റ് ഒ ജെ ബിനോയ് അദ്ധ്യക്ഷനായി. ജൈവ വൈവിദ്യ സംരക്ഷണ കർഷകനും രാഷ്ട്രപതിയുടെ മെഡൽ ജേതാവുമായ എം.സുനിൽകുമാർ,
ടി കെ ഡി എഫ് ചീരാൽ മണ്ഡലം പ്രസിഡന്റ് റ്റി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
The Best Online Portal in Malayalam





