Headlines

ബുധനാഴ്ച വരെ കാത്തിരിക്കും, കുടിശ്ശിക തീർക്കണം: മെഡിക്കൽ കോളേജുകളിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ബുധനാഴ്ച വരെ കാത്തിരിക്കുമെന്നും അതിനുള്ളിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക ഭാഗികമായി എങ്കിലും തീർക്കണമെന്നും ഉപകരണ വിതരണക്കാർ പറയുന്നു. 10 കോടി രൂപ എങ്കിലും കുടിശ്ശിക തീർക്കണം. അല്ലെങ്കിൽ ബുധനാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് തിരിച്ചെടുക്കും. മാർച്ച് വരെയുള്ള 158 കോടി കുടിശ്ശിക തീർക്കാതെ പുതിയ സ്റ്റോക്ക് വിതരണം ചെയ്യില്ലെന്നും വിതരണക്കാർ പറയുന്നു. ഇന്നലെ ഡിഎംഇയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.