കർണാടകയിലെ നെഞ്ചൻ കോടിൽ നിന്നും മുത്തങ്ങ അതിർത്തി വഴി വന്ന ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സുൽത്താൻബത്തേരി: കർണാടകയിലെ നെഞ്ചൻ കോടിൽ നിന്നും മുത്തങ്ങ അതിർത്തി വഴി വന്ന ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ എത്തിയ കുടുംബത്തിനാണ് കോവിഡ് പോസിറ്റീവ് ആയത്.

ആൻ്റിജൻ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും രണ്ടു കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചത് .

പിന്നീട് അപ്പോൾ തന്നെ ആരോഗ്യവകുപ്പ് ഇവരെ കോവിഡ് സെൻ്ററിലേക്ക് മാറ്റി. ഇവർക്ക് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ പുതിയ വീട് പണി നടക്കുന്നുണ്ട്. ഇവിടേക്ക് വന്നതായിരുന്നു. നെഞ്ചൻ കോടിൽ സ്ഥിര താമസക്കാരാണ് ഇവർ