ജയ്പൂര്‍: ഇടഞ്ഞ് നിന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കോണ്‍ഗ്രസ് തുടങ്ങി,
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമിതിയെ നിയോഗിക്കണം എന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ച
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിക്ക് രൂപം നല്‍കി,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവുമായ അഹമദ് പട്ടേല്‍,
എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി,അജയ് മാക്കന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍,
രാജസ്ഥാന്‍റെ ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡേയെ മാറ്റുകയും പകരം ചുമതല അജയ് മാക്കന് നല്‍കുകയും ചെയ്തു.
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ മാറ്റണം എന്ന് ആവശ്യപെട്ട് സച്ചിനും അദ്ധേഹത്തെ അനുകൂലിക്കുന്ന 18
എംഎല്‍എ മാരുമാണ് വിമത നീക്കം നടത്തിയത്,എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുകയും
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമിതിയെ നിശ്ചയിക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.പിന്നാലെ സച്ചിന്‍ വിമത നീക്കം ഉപേക്ഷിക്കുകയും
കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയുമായിരുന്നു.വിമത സ്വരം ഉയര്‍ത്തിയതിന് പിന്നാലെ സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.