‘നിങ്ങള്‍ ക്രിക്കറ്റില്‍ എത്രത്തോളം സത്യസന്ധമായും ആത്മാര്‍ത്ഥമായും ഇരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളെ തിരിച്ചും പരിപാലിക്കും. ഇത് നിങ്ങളുടെ അവസാന തടസമായിരിക്കാം. ഇന്ത്യക്കായി കളിക്കുകയെന്ന നിങ്ങളുടെ ആഗ്രഹം ഒരു മൂലയിലേക്ക് മാറ്റുക. മുഴുവന്‍ ശ്രദ്ധയും നല്‍കി ക്രിക്കറ്റിലേക്ക് സ്വയം അര്‍പ്പിക്കുക.’

നിരാശയോടെ പോരാട്ടം അവസാനിപ്പിക്കുന്ന ഒരാളാണ് നീയെന്ന് ഞാന്‍ കരുതുന്നില്ല. മുമ്പോട്ട് പോയി ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് നിമിഷങ്ങള്‍ നല്‍കൂ…’ സച്ചിന്‍ സന്ദേശത്തില്‍ പറഞ്ഞു. 24 വര്‍ഷം ലോകത്തിന് ആഘോഷിക്കാന്‍ നിമിഷങ്ങള്‍ സമ്മാനിച്ച, കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട മനുഷ്യനാണ് എനിക്ക് ഈ ഹൃദയം തൊടുന്ന സന്ദേശം അയച്ചത്. അതില്‍ കൂടുതല്‍ എന്തെങ്കിലും ഞാന്‍ പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ലെന്നും സൂര്യകുമാര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ 16 മത്സരങ്ങളില്‍ 480 റണ്‍സടിച്ച സൂര്യകുമാര്‍ മുംബൈയുടെ മൂന്നാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും താരത്തെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്താതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 101 ഐ.പി.എല്‍ മത്സരങ്ങളില്‍നിന്ന് 30.21 ശരാശരിയില്‍ 2024 റണ്‍സാണ് സൂര്യകുമാറിന്റെ പേരിലുള്ളത്.