അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.വടുവന്‍ചാല്‍ പിലാത്തൊടിയില്‍ വീട്ടില്‍ അലി അന്‍ഷാദ്(19) നെയാണ് അറസ്റ്റ് ചെയ്തു. ശനിയഴ്ച മൂന്നരയോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് അലി അൻഷാദിനെ പിടികൂടിയത്. മൈസൂര്‍ ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്കു ബൈക്കിൽ വരുകയായിരുന്ന ഇയാളിൽ നിന്നുംഅതി മാരക മയക്കുമരുന്നായ എംഡിഎംഎ19.47 ഗ്രാം കണ്ടെടുത്തു. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിലെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം-വയനാട് ഡി.എം.ഒ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും  പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഗൃഹസന്ദര്‍ശന സമയത്തും ആളുകളുമായി ഇടപഴകുന്ന സമയങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി ഇടാന്‍ പാടില്ല. സോപ്പ്, വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കൊവിഡ് പോസിറ്റീവ് ആയാല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതും നെഗറ്റീവ് ആയ ശേഷം ആരോഗ്യപ്രവര്‍ത്തകരുടെ…

Read More

വൈത്തിരിയിൽ വാഹനാപകടം: നാല് പേർക്ക് ഗുരുതര പരിക്ക്

വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ  വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിെലെ  യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ,  അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിക്കാതെ   രക്ഷിക്കാൻ പെട്ടെന്നു ബ്രേക്കിട്ട  ലോറി റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു..  

Read More

ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തില്‍ എ.ഐ.എ.ഡി.എം.കെ

ചെന്നൈ: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഇ പളനിസ്വാമി. നിയമസഭാ തെരഞ്ഞെടുപ്പിനായി ലോക്‌സഭാ സഖ്യം തുടരും. ഞങ്ങള്‍ 10 വര്‍ഷത്തെ സദ്ഭരണം നല്‍കിയിട്ടുണ്ട്. 2021 ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സഖ്യം വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്നാട് എപ്പോഴും പിന്തുണയ്ക്കും, ”പളനിസ്വാമി പറഞ്ഞു   കൊറോണ വൈറസ് പാന്‍ഡെമിക് കൈകാര്യം ചെയ്തതിന് തമിഴ്നാട് സര്‍ക്കാരിനെ പ്രശംസിച്ച ഷാ, കേന്ദ്രത്തിന്റെ റാങ്കിംഗ് അനുസരിച്ച്…

Read More

കൊവിഡ് മരണങ്ങൾ കേരളം കുറച്ചുകാണിക്കുന്നെന്ന് ബി ബി സി; വ്യാഴാഴ്‌ച വരെ മരണമടഞ്ഞവരുടെ എണ്ണം 3356 ആണെന്നും റിപ്പോർട്ട്

തിരുവനന്തപുരം: കൊവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സുതാര്യമാണെന്ന് പറയപ്പെടുന്ന കേരളത്തിൽ കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ ബി.ബി.സി. ഡോക്‌ടർ അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ഏഴോളം ദിനപത്രങ്ങളും അഞ്ചോളം ചാനലുകളെയും നിരന്തരം നിരീക്ഷിച്ച് തയ്യാറാക്കിയ കണക്ക് അടിസ്ഥാനമാക്കിയാണ് ബി.ബി.സിയുടെ വിമർശനം വ്യാഴാഴ്‌ച വരെ 3356 പേരാണ് ഇവർ നടത്തിയ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. എന്നാൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്…

Read More

കണ്ണൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോൾ വിമാത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. പതിമൂന്നു വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇത് പിതാവിനെ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെൻമെന്റ് സോൺ വാർഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂർ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത് സംസ്ഥാനത്ത് ഇന്ന്…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 710 പേര്‍ക്ക് കോവിഡ്; 622 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 21) 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 671 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6010 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍…

Read More

വയനാട് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി,150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.11.20) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9467 ആയി. 8349 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More