അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.വടുവന്‍ചാല്‍ പിലാത്തൊടിയില്‍ വീട്ടില്‍ അലി അന്‍ഷാദ്(19) നെയാണ് അറസ്റ്റ് ചെയ്തു. ശനിയഴ്ച മൂന്നരയോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ്
അലി അൻഷാദിനെ പിടികൂടിയത്.
മൈസൂര്‍ ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്കു ബൈക്കിൽ വരുകയായിരുന്ന ഇയാളിൽ നിന്നുംഅതി മാരക മയക്കുമരുന്നായ എംഡിഎംഎ19.47 ഗ്രാം കണ്ടെടുത്തു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിലെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി.രജികുമാറും വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി എസ്‌ഐ രാംജിത്ത് പി.ജി യും സംഘവും ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അലി അൻഷാദിനെ മയക്കുമരുന്നുമായി പിടികൂടിയത്.
The Best Online Portal in Malayalam