സുൽത്താൻബത്തേരി പള്ളി കണ്ടിയിൽ വെച്ച് നിരോധിചത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 266 പാക്കറ്റ് കൂളർ 560 പാക്കറ്റ് റിഫ്രഷർ 795 പാക്കറ്റ് ഡോസ് 630 പാക്കറ്റ് ഹാൻസ് 90 പാക്കറ്റ് സഫൽ തുടങ്ങി 2341 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. .പോലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് പള്ളിക്കണ്ടി മാവാടി സ്വദേശി മിർജാസിനെ പോലീസ് പിടികൂടിയത്. കൂടാതെ പ്രതിയിൽ നിന്നും 4000 രൂപയും കൊണ്ടുനടന്നു വിൽക്കുവാൻ ഉപയോഗിച്ച് സ്കൂട്ടറും കാറും പോലീസ് പിടിച്ചെടുത്തു.ബത്തേരി എസ് ഐ രഞ്ജിത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് സിപിഒ നൗഫൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
The Best Online Portal in Malayalam