സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ് ഡ്രൈവര്‍ക്ക് പരുക്ക്
സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു.ബത്തേരി കൈപ്പഞ്ചേരി സ്വദേശി കരീമിനാണ് പരിക്കേറ്റത്.ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7.15 യോടെയാണ് അപകടം.നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ത്ത് മുറ്റത്തേക്ക് പതിക്കുകയായിരുന്നു.വാഹനത്തില്‍ കുടുങ്ങിക്കിടന്ന കരീമിനെ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ബാലകൃഷ്ണന്‍,പ്രഭാകരന്‍,രമേഷ്,ഹെന്റി,ബിനീഷ്,ഗോപി എന്നിവര്‍…