കൊവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ രണ്ട് പേർ മരിച്ചു

കൽപ്പറ്റ:മേപ്പാടി കുന്ദമംഗലം വയൽ ചീനിക്കൽ വീട്ടിൽ വേലായുധൻ (86) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

രക്തസമ്മർദ്ദം, പ്രമേഹം, കിഡ്നിരോഗം, കരൾ രോഗം, ശ്വാസകോശരോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 5 മുതൽ 12 വരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചുമ, ശ്വാസതടസ്സം എന്നീ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 15 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും അന്നുതന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്ന വേലായുധൻറെ ആരോഗ്യനില 22 മുതൽ മോശമാവുകയും ഇന്ന് രാവിലെ 10 30 ന് മരണപ്പെടുകയും ചെയ്തു.

കണിയാമ്പറ്റ സ്വദേശി അത്തിലൻ വീട്ടിൽ നബീസ (57) മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ ആറുമുതൽ ചികിത്സയിലായിരുന്നു. അന്നുതന്നെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 17 മുതൽ ആരോഗ്യനില മോശമാവുകയും വെൻറിലേറ്റർൻറെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മരണപ്പെട്ടു.