മേപ്പാടി: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.മേപ്പാടി ടൗണിലും പരിസരങ്ങളിലും മാരക മയക്കുമരുന്നായ എം.ഡി.എം.എ എന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് വ്യാപകമായി വില്‍പ്പന നടത്തി വരുന്നതായി വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. 950 മില്ലി ഗ്രാം എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് പിടികൂടി.മയക്കുമരുന്ന് കൈവശം വെച്ച മേപ്പാടി കോട്ടപ്പടി എരുമക്കൊല്ലി കുന്നമംഗലംവയല്‍ മരുന്നുംപാത്തി വീട്ടില്‍ നിധീഷ് നാഗേശ്വരന്‍ (21)നെ അറസ്റ്റ് ചെയ്തു.
The Best Online Portal in Malayalam